നികുതി വെട്ടിപ്പു കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. 15 വർഷത്തെ നികുതി തട്ടിപ്പ് പദ്ധതിയിൽ നിന്ന് ട്രംപ് ഓർഗനൈസേഷൻ കോടിക്കണക്കിന് ഡോളർ വെട്ടിച്ചു എന്നാണ് ആരോപണം. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ വിചാരണയുടെ അവസാനത്തോട് അടുത്ത് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ ട്രംപിന് തിരിച്ചടിയായി. എക്സിക്യൂട്ടീവ് കമ്പനിയെ പറ്റിച്ച് വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി തിരിമറി നടത്തുകയായിരുന്നു എന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദത്തിന്റെ മുനയൊടിക്കുന്നതായി പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ.

പദ്ധതി ട്രംപിന്റെ കമ്പനിയുടെ ശമ്പള ചെലവുകൾ കുറയ്ക്കാനും നികുതി കിഴിവുകൾ അദ്ദേഹത്തിന്റെ മാർഎലാഗോ ക്ലബ് പോലുള്ള ട്രംപ് സ്ഥാപനങ്ങളിലേക്ക് മാറ്റാനും ശമ്പള നികുതി കുറയ്ക്കാനും എക്സിക്യൂട്ടീവുകളെ സന്തോഷിപ്പിക്കാനും സഹായിച്ചുവെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ നിന്നുള്ള ജോഷ്വ സ്റ്റൈൻഗ്ലാസ് ആരോപിച്ചു. അതേസമയം ട്രംപിനെ വ്യക്തിപരമായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒമ്പത് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ട്രംപിന്റെ കമ്പനിക്ക് 1.6 ദശലക്ഷം ഡോളർ വരെ പിഴ ലഭിക്കും. തിങ്കളാഴ്ച മുതൽ ജൂറി വാദം ആരംഭിക്കുമെന്നാണ് കരുതുന്നത്. സ്റ്റെയിങ്ലാസ് വെള്ളിയാഴ്ച തന്റെ അവസാന വാദം പൂർത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർക്കും ഒരു മുൻ ജനറൽ കൗൺസലിനും സ്വതന്ത്ര കരാറുകാരെന്ന പോലെ ക്രിസ്മസ് ബോണസ് ലഭിച്ചു എന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഇതൊക്കെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നൽകിയ പാരിതോഷികങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ട്രംപിന്റെ കമ്പനി ആഡംബര മാൻഹട്ടൻ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടകയായ 7,000 ഡോളറും മറ്റു ചിലവുകളും മറച്ചു വച്ചതിലൂടെ ലക്ഷക്കണക്കിന് ഡോളർ ലാഭിച്ചുവെന്ന വെളിപ്പെടുത്തലും തിരിച്ചടിയായി. എക്സിക്യൂട്ടീവുകൾക്ക് അവരുടെ വ്യക്തിഗത നികുതി ബില്ലുകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതി സഹായിച്ചതായും കോടതി കേട്ടു. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഒരു ഡെമോക്രാറ്റാണ്. അദ്ദേഹത്തിന്റെ മുൻഗാമിയായ സൈറസ് വാൻസും അതേ പാർട്ടിക്കാരനാണ്. അദ്ദേഹമാണ് കഴിഞ്ഞ വർഷം കുറ്റം ചുമത്തിയതെന്നാണ് ട്രംപിന്റെ വാദം.

അതിനിടെ തന്റെ 2020 ലെ തിരഞ്ഞെടുപ്പ് തോൽവി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കാൻ ഭരണഘടന മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത് പുതിയ വിവാദമായി. അദ്ദേഹം ജനാധിപത്യ വിരുദ്ധ മാനദണ്ഡം അടിച്ചേൽപ്പിക്കുകയും തന്റെ രണ്ടു വർഷത്തെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മറ്റൊരു വാക്ക് പറയുകയും ചെയ്തു. ഭരണഘടന 'സ്ഥാപകർ' തന്നോട് യോജിക്കുമെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ തുടർന്നു. ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പോസ്റ്റ്.