ന്യൂയോർക്: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി ഡോണൾഡ് ട്രംപ്. താൻ ഒരിക്കൽകൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും എതിരാളിയെ എളുപ്പത്തിൽ തോൽപിക്കുമെന്നും ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

താൻ പ്രസിഡന്റായിരുന്നെങ്കിൽ അമേരിക്കക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം ഉണ്ടാകില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.