തിരുവനന്തപുരം: തങ്ങൾ ഇതുവരെ ജീവിച്ചതിൽ ഏറ്റവും മോശം വർഷമായിട്ടാണ് 2020 ഈ തലമുറ കാണുന്നത്. കോവിഡ് മഹാമാരിയിൽ ലോകം തന്നെ വിറങ്ങലിച്ചപ്പോൾ എല്ലാവരും ഇ വർഷത്തെ മറക്കാനാഗ്രഹിക്കുകയാണ്. മനുഷ്യരാശിയെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള വൈറസു കൾ അണിയറയിൽ ഉണ്ട് എന്ന ആശങ്ക പങ്കുവെക്കുമ്പോഴും നല്ല പ്രതീക്ഷകളുമായിത്തന്നെ യാ ണ് 2021 നെ ഏവരും വർവേൽക്കുന്നത്. ഈ ദിനത്തിൽ വായനക്കാരെ ചിരിപ്പിച്ച് പുതുവത്സരാ ഘോഷം രസകരമാക്കി മാറ്റുകയാണ് ട്രോളന്മാർ.ഇന്ന് രാവിലെ മുതൽ തന്നെ രസകരമായ നിര വധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

 

സിനിമയുടെ രംഗങ്ങൾ കോർത്തിണക്കി ട്രോളുകൾ ചെയ്യു്ന്നതിനൊപ്പം കാണിപ്പയ്യുരിനെപ്പോലെ ചില വ്യക്തികളും ട്രോളന്മാരുടെ തമാശയ്ക്ക് വിഷയമാകുന്നുണ്ട്.


ഇതുവരെ ജീവിച്ചതിൽ വെച്ച് ഏറ്റവും മോശം വർഷമായാണ് പലരും 2020നെ അടയാളപ്പെടുത്തുന്നത്.അതുകൊണ്ട് തന്നെ വരാൻ പോകുന്ന 2021എങ്ങനെയയിരിക്കുമെന്ന ആശങ്കയിലാണ് നിരവധിപേർ.

 

വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ സ്ഥിരീകരണം പല രാജ്യങ്ങളിലും സ്ഥിരീകരിച്ചു കഴിഞ്ഞു.ഒപ്പം കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥീരീകരിച്ചതും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.

 

ഇതോടെ 2021ഉം പോകുന്ന വർഷത്തിന്റെ തുടർച്ച തന്നെയായിരിക്കുമോ എന്ന ആശങ്ക ട്രോളുകളിലുടെയും മറ്റും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.