മലപ്പുറം: പെൺകുട്ടികൾ കോളജിലേക്കുപോകുന്ന വിജനമായി വഴിയിൽ കാത്തിരുന്ന ശേഷം പെൺകുട്ടികൾ അടുത്തെത്തിയപ്പോൾ ബൈക്കിലിരുന്നു വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങൾ പ്രദശിപ്പിച്ച 32കാരനായ പ്രതി ് മലപ്പുറം വെങ്ങാട് തോട്ടത്തൊടി ഫൈസൽ അറസ്റ്റിൽ.

പ്രതി ഫൈസൽ മുമ്പും സമാന കുറ്റം ചെയ്തിരുന്നതായും പരാതി ലഭിക്കാത്തതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം മങ്കട ഗവൺമെന്റ് കോളജിലെ വിദ്യാർത്ഥിനികൾക്കു മുന്നിലാണ് മലപ്പുറം വെങ്ങാട് തോട്ടത്തൊടി ഫൈസൽ(31) അശ്ലീലപ്രദർശനം നടത്തിയത്. പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ കൊളത്തൂർ സിഐ പി.എം ഷമീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചക്ക് നാലംഗ വിദ്യാർത്ഥിനികൾ പരീക്കു പോകുന്ന സമയത്താണ് സംഭവമുണ്ടായത്. റോഡിലെ വിജനമായ സ്ഥലത്ത് പ്രതി തന്റെ ബൈക്കിലിരുന്നു വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങൾ കാണിച്ചു അപമാനിക്കുകയായിരുന്നു. തുടർന്നു കോളജ് അധികൃതർക്കു വിദ്യാർത്ഥിനികൾ പരാതി നൽകി.

ഈ പരാതി കൊളത്തൂർ സ്റ്റേഷനിലേക്കു കൈമാറിയതിനെത്തുടർന്നു പൊലീസ് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി ഉപയോഗിച്ച സ്‌കൂട്ടറിനെപ്പറ്റിയും പരിസരങ്ങളിലും അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്തി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതോടെ വിദ്യാർത്ഥിനികൾ ഇയാളെ തിരിച്ചറിഞ്ഞു. ഇയാൾ മുമ്പും ഇത്തരം കുറ്റങ്ങൾ ചെയ്തിരുന്നതായും പരാതി ലഭിക്കാത്തതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.