ഡ്യുവൽ റിയർ ക്യാമറ സിസ്റ്റത്തോടെ സോണിയുടെ അടുത്ത ജനറേഷൻ എക്സ്പീരിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന് സൂചന. ഫോൺഅറീന പോസ്റ്റ് ചെയ്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെഡ്ഡിറ്റ് പോസ്റ്റിലൂടെ എക്സ്പ്പീരിയ XZ പ്രീമിയത്തിനു ഒരു വൻ വിജയമായേക്കാവുന്ന സോണി സ്മാർട്ട് ഫോണിന്റെ പ്രത്യേകതകൾ വിവരിച്ചത്. 12 MP ഡ്യുവൽ ക്യാമറകൾ പുറകിലും 15 MP ക്യാമറ മുന്നിലും വരുന്നു എന്നത് ഫോണിന്റെ സവിശേഷതയാണ്.

മറ്റ് മുൻനിര ഫോണുകളെന്ന പോലെ തന്നെ 2018-ൽ സോണിയുടെ പുത്തൻ ഫോൺ, 4 ജിബി റാം+ 64 ജിബി സ്റ്റോറേജോടു കൂടിയ ക്വൽകോമ്സ് സ്നാപ്ഡ്രാഗൺ 845 ചിപ്സെറ്റോടു കൂടിയാകും ഇറങ്ങുകയെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ആൻഡ്റോയിഡ് 8.0 ഓറിയോ, 5.48-inch FHD 1920* 1080 പിക്സൽ ഡിസ്പ്ലൈയാണ് ഫോണിന്റെ പ്രത്യേകത.സിംഗിൾ റിയർ ക്യാമറ എന്ന പ്രത്യേകതയാണ് ഇപ്പോൾ ഉള്ളതെങ്കിലും മുൻനിരയിലെത്താനായി സോണി ഇനിയും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

കമ്പനിയുടെ അടുത്ത ജനറേഷൻ ഫോണുകൾക്ക് മുഴുവനായും പുതിയ ഡിസൈനും 18:9 ഡിസ്പ്ലൈയും ഉണ്ടാകുമെന്ന് സോണി ഇന്ത്യ മാനേജിങ് ഡയറക്ടർ കെനിച്ചിരിയോ ഹിബി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ പുറത്തു വന്ന വിവരങ്ങളിൽ അത്തരത്തിലൊരു ഡിസ്പ്ലൈ സംവിധാനം ഇല്ല. 3130mAh ബാറ്ററി, IP65/68 റെസിസിറ്റൻസ് തുടങ്ങിയവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.
Xperia 1 Xperia R1 plus തുടങ്ങിയ ഫോണുകൾ സോണിയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. സ്നാപ് ഡ്രാഗൺ 430 ചിപ്സെറ്റ്, 13 MP പ്രൈമറി ക്യാമറ ഇവയൊക്കെയാണ് സ്മാർട്ട് ഫോൺ പ്രത്യേകതകൾ. Xperia1 ന്റെ വില 12,990 യും R1 plus ന്റെത് 14,990 ആണ്. ഇന്ത്യൻ ഫോൺ വിപണിയിൽ കടുത്ത മത്സരമാണെന്നും ഇനി മുതൽ പ്രീമിയം സെഗ്മന്റിൽ സ്മാർട്ട് ഫോൺ വിൽപനയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും കമ്പനി മുമ്പു പറഞ്ഞിരുന്നു.