കൊച്ചി: കോവിഡ് വ്യാപനം തടയാൻ ലക്ഷദ്വീപിൽ രാത്രി കർഫ്യു. രാത്രി 10മുതൽ രാവിലെ 7വരെയാണ് നിരോധനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കുള്ളു. ദ്വീപിലെത്തുന്നവർ ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,501പേർ മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേർക്കാണ്.

ആകെ മരണം 1,77,150. നിലവിൽ 18,01,316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12,26,22,590 പേർക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തിയത്.