ബംഗളൂരു: ബംഗളൂരിൽ ജംഗിൾ സഫാരിയുടെ മറവിൽ ലഹരിപാർട്ടി നടത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘം പിടിയിൽ. ശനിയാഴ്ച രാത്രിയാണ് അനേക്കലിലെ റിസോർട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്.

പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പടെയുള്ളവർ കേസിൽ പ്രതികളാണ്. കൊക്കെയ്ൻ, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബംഗളുരൂവിൽ കർഫ്യൂ നിലനൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാർട്ടി സംഘടിപ്പിച്ചത്.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതായി പൊലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു