കോഴിക്കോട്: പന്ത്രണ്ടുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ലക്ഷണം തിരിച്ചറിയാതെ പോയതും, സ്രവം എടുക്കാതിരുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2018 ൽ നിപ ഉണ്ടായതിന്റെ പരിചയമുണ്ടായിട്ടും എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോയതെന്ന് പരിശോധിക്കണം. കുട്ടിക്ക് എവിടെനിന്നാണ് നിപ ബാധിച്ചതെന്ന് കണ്ടെത്താനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.

കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കാണ് കൂടുതൽ രോഗ സാദ്ധ്യതയുള്ളത്. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജാഗ്രത സംബന്ധിച്ചും ആക്ഷൻ പ്ലാൻ സംബന്ധിച്ചുമുള്ള ചർച്ച നടക്കാനിരിക്കുകയാണ്.

നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ, ലക്ഷണം തിരിച്ചറിയാതെ പോയതും സ്രവം എടുക്കാതിരുന്നതും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2018ലെ നിപ മുൻപരിചയമുണ്ടായിട്ടും ഇതു തിരിച്ചറിയാതെ പോയത് എന്തു കൊണ്ടാണെന്നു പരിശോധിക്കണം. കുട്ടിക്ക് നിപ വൈറസ് ബാധിച്ച ഉറവിടം അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്.

ജാഗ്രത സംബന്ധിച്ചും ആക്ഷൻ പ്ലാൻ സംബന്ധിച്ചുമുള്ള ചർച്ച നടക്കാനിരിക്കുകയാണ്. വിശദവിവരങ്ങൾ കലക്ടറേറ്റിൽ നടത്തുന്ന ചർച്ചയ്ക്കു ശേഷം വിശദീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.