മലപ്പുറം: വാടക ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഷാൾ ഉപയോഗിച്ച് യുവതിയെ കെട്ടിയിട്ട ശേഷം തോർത്ത് വായിൽ തിരുകി ബലാൽസംഗം ചെയ്ത സംഭവത്തിലെ പ്രതിക്ക് ജാമ്യമില്ല. കേസിൽ മലപ്പുറത്തെ 25കാരന്റെ ജാമ്യം തള്ളി മഞ്ചേരി സെഷൻസ് കോടതി. കരുവാരക്കുണ്ട് കിളിക്കുന്ന് നീലഞ്ചേരി വേരേങ്ങൽ നിധിൻ (25)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഫെബ്രുവരി 15ന് രാവിലെ പത്തരമണിക്കാണ് സംഭവം.

പരാതിക്കാരി മാതാവുമൊത്ത് താമസിക്കുന്ന എടക്കര മില്ലുംപടിയിലെ വാടക ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഷാൾ ഉപയോഗിച്ച് യുവതിയെ കെട്ടിയിട്ട ശേഷം തോർത്ത് വായിൽ തിരുകി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 2021 ഫെബ്രുവരി 19നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.