തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ അഭിമുഖ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പിഎസ്‌സി അറിയിച്ചു. പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും അഭിമുഖ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നാണ് പിഎസ്‌സി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് വെള്ളിയാഴ്ച പൊങ്കൽ പ്രമാണിച്ച് അവധി നൽകിയിരിക്കുന്നത്. ശനിയാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.