കൊച്ചി:വായ്പയ്ക്ക് ഈടായി നൽകാൻ അമ്മയ്ക്കുകൂടി അവകാശമുള്ള ഭൂമി ഹാജരാക്കുമ്പോൾ അമ്മയുടെ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കേണ്ടതില്ലെന്നു ഹൈക്കോടതി. അഭിഭാഷകനും ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയുമായ പി.ബിജിമോൻ ആണ് കെഎസ്എഫ്ഇ അധികൃതരുടെ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

കെഎസ്എഫ്ഇയിൽനിന്ന് വായ്പയെടുക്കാനായി ഈട് നൽകിയ വസ്തുവിൽ അമ്മയ്ക്കുകൂടി അവകാശമുള്ളതിനാൽ പവർ ഓഫ് അറ്റോർണി നോട്ടറി മുൻപാകെ സാക്ഷ്യപ്പെടുത്തി നൽകിയെങ്കിലും രജിസ്റ്റർ ചെയ്യണമെന്നു നിർബന്ധിച്ചതിനെതിരെയാണ് ഹർജി നൽകിയത്.