തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സീൻ സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ ഇതിനകം തീർന്നതായും അവശേഷിക്കുന്ന ജില്ലകളിൽ വാക്സിന്റെ അളവ് നാമമാത്രമാണെന്നും വീണ ജോർജ്ജ് തിരുവനനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്‌സിനേഷൻ ഉണ്ടാകില്ല. അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതൽ വാക്‌സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഒരുകോടി 66 ലക്ഷത്തിലധികം ഡോസാണ് കേന്ദ്രസർക്കാർ നൽകിയത്. 1.88 ലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് വാക്സിൻ നൽകി. നാൽപ്പത്തിയഞ്ചു വയസിന് മുകളിലുള്ളവർക്ക് 76 ശതമാനം പേർക്ക് ആദ്യഡോസ് നൽകിയെന്ന് മന്ത്രി അറിയിച്ചു.

45 വയസിനു മുകളിലുള്ളവർക്ക് 36 ശതമാനം പേർക്ക് സെക്കന്റ് ഡോസ് നൽകി. വയനാട്, കാസർകോട് ജില്ലകളിൽ നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവർക്ക് നൂറ് ശതമാനം വാക്സിൻ നൽകിയതായും മന്ത്രി പറഞ്ഞു.

18ന് ശേഷം സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ലഭിച്ചിരുന്നു. അത് മികച്ച രീതിയിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്ന മാത്രയിലെ വാക്സിൻ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു