തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ നൽകാൻ സർക്കാൻ ഉത്തരവ്. 2019 - 20 വർഷങ്ങളിൽ നൂറ് ദിവസം ജോലി ചെയ്തവർക്കാണ് പണം നൽകുക. പന്ത്രണ്ട് ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവീസ് പെൻഷനും ഇന്നലെ മുതൽ വിതരണം ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനായ 2,600 രൂപയാണു ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുകയും വീട്ടിലെത്തിക്കുകയും ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസിന് അർഹരല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്ത നൽകാനും തീരുമാനിച്ചിട്ടുണ്ട്.