റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 556 പേർക്ക്‌ . 24 മണിക്കൂറിനിടെ 410 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,89,422 ആയി. ഇവരിൽ 3,77,714 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,663 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5045 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 694 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.