ശബരിമല:ശബരിമലയിൽ മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല. നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. ചീഫ് സെക്രട്ടറി സമിതി യോഗത്തിൽ ആണ് ഇത്
സംബന്ധിച്ച് തീരുമാനമായത്. കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സന്നിധാനത്ത് മാത്രം 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശബരിമലയിലെ കോവിഡ് പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ 36 പേർക്ക് കോവിഡ് കണ്ടെത്തി. 18 പൊലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് രോഗം
സ്ഥിരികരിച്ചത്. നിലക്കലിൽ ഏഴ് പൊലീസുകാരുൾപ്പടെ പതിനൊന്ന് പേർക്കും പമ്പയിൽ ഒരുഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളിൽ രണ്ടായിരവും വാരാന്ത്യത്തിൽ മൂവായിരം തീർത്ഥാടകർക്കുമാണ് ദർശനത്തിന് നിവലിൽ അനുമതി.