കൊച്ചി: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോൺവെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ച മുതൽ മഠത്തിൽ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടർന്ന് മഠം അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയൽഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കന്യാസ്ത്രീക്ക് 2011 മുതൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ അപകട മരണങ്ങൾ അടുത്തിടെ വർദ്ധിച്ചു വരുന്ന സംഭവമാണ്.