കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിനി ബിന്ദു സാമുവലാണ് മരിച്ചത്. കുവൈത്തിൽ ഹോം നഴ്‌സായിരുന്ന ഇവർ രണ്ടാഴ്ചയായി സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ബിജു. ഒരു മകളുണ്ട്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം കുവൈത്തിൽ സംസ്‌കരിക്കും.