അരികോട്: ഊർങ്ങാട്ടിരി ചേലക്കോടിൽ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചേലക്കോട് മൊയ്തീൻ കുട്ടിയുടെ മകൻ ചീമാടൻ സിദ്ദീഖ് (39) ആണ് മരിച്ചത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരികരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടം നടത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഖബറടക്കി.

ഭാര്യ: ഹുസ്ന. മക്കൾ: നസ്ന സിദ്ദീഖ്, റസ്ന സിദ്ദിഖ്, ലസ്ന സിദ്ദിഖ്, മുഹമ്മത് ബഷീർ. പോപുലർ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ല അരീക്കോട് ഡിവിഷൻ തച്ചണ്ണ യൂണിറ്റിലെ പ്രവർത്തകനായിരുന്നു മരണപ്പെട്ട ചീമാടൻ സിദ്ദീഖ്.