കൊല്ലം: ഓച്ചിറയിൽ വൃദ്ധയ്ക്ക് വെട്ടേറ്റു. മഠത്തിൽ കാരായ്മയിൽ ജാനകിക്കാണ് (76) വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളായ അയൽക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിലായിരുന്നു ജാനകിക്ക് വെട്ടേറ്റത്.

വൃദ്ധയുടെ ബന്ധുവും അയൽവാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഇയാൾക്കെതിരേ ഓച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.

വെട്ടേറ്റ വൃദ്ധയെ ഓച്ചിറ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മിൽ വഴക്ക് പതിവാണ്. മുൻപും സംഘർഷത്തിന്റെ പേരിൽ പൊലീസ് കേസുണ്ടായിട്ടുണ്ട്.