ഭുവനേശ്വർ: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ശക്തമായ ആവശ്യം പരിഗണിച്ച് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ഒഡീഷ. മെയ് 19 മുതൽ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ( ബിഎസ്ഇ) റദ്ദാക്കിയത്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ഉന്നതതല യോഗം വിളിച്ചു ചേർത്താണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിയത്. പ്രത്യേക പരിഗണനയോടെ ഫലം വന്നതിനുശേഷം വിദ്യാർത്ഥികൾക്ക് പിന്നീട് പരീക്ഷ എഴുതാനുള്ള അവസരവും ഒരുക്കുമെന്നും ബിഎസ്ഇ വ്യക്തമാക്കി.

അതേസമയം 12-ാം ക്ലാസ് പരീഷകൾ മാറ്റി. മെയ് 18 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായതിന് ശേഷമേ പരീക്ഷ നടത്തുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒൻപത്, 11 ക്ലാസുകളിൽ ഓൾ പാസ് അനുവദിച്ചും ഉത്തരവായി. ഇതോടെ പരീക്ഷകൾ എഴുതാതെ തന്നെ വിദ്യാർത്ഥികൾക്ക് 10-ലും പന്ത്രണ്ട് പ്രവേശനം നേടി.