ആലപ്പുഴ: അയൽക്കാരന്റെ മർദ്ദനത്തിൽ 14 കാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന അനിൽകുമാറിന്റെ മകൻ അരുൺകുമാറിനാണ് പരിക്കേറ്റത്. ആലപ്പുഴ പല്ലനയിൽ ഇന്നലെ രാത്രിയാണ് സംഭവം.

കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റു. അയൽക്കാരനായ ശാർങ്ഗധരനാണ് കുട്ടിയെ മർദ്ദിച്ചത് എന്നാണ് പരാതി. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരക്കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടു പോയതിന്റെ പേരിലാണ് അറുപതുകാരനായ ശാർങ്ഗധരൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.