കോഴിക്കോട്: വയോധികനെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഒന്നാം പ്ലാറ്റ്ഫോമിലാണ് 62 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.