കൽപ്പറ്റ: വയനാട് പനമരത്ത് തീപൊള്ളലേറ്റ വയോധിക മരിച്ചു. പനമരത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പത്മലതയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പത്മലതയെ പൊള്ളലേറ്റ നിലയിൽ കണ്ട പ്രദേശവാസികൾ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.