കോഴിക്കോട്: ഒളിംപ്യൻ ജിൻസൻ ജോൺസൺ വിവാഹിതനായി.ചക്കിട്ടപാറ സ്വദേശിയായ ജിൻസന്സ്വന്തം നാട്ടുകാരി ഡോ.ലക്ഷ്മിയാണ് വധു. വധൂഗൃഹത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും മിത്രങ്ങളും മാത്രമാണു ചടങ്ങുകൾക്കു സാക്ഷിയായത്.  മനക്കൽ മോഹനൻ- സുജാത ദമ്പതികളുടെ മകളാണ് ഡോ. ലക്ഷ്മി.

കുളച്ചൽ ജോൺസൻ- ശൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാദമിയിൽ കോച്ച് കെ.എം പീറ്ററിന്റെ ശിഷ്യനായി കായികരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇന്ത്യൻ ആർമിയുടെ ഭാഗമായ ജിൻസൻ 800, 1500 മീറ്റർ ഇനങ്ങളിൽ ദേശീയ റെക്കോർഡിനുടമയായി. 2016ലെ റിയോ ഒളിമ്പിക്‌സിൽ 800 മീറ്ററിൽ പങ്കെടുത്തു.

2018ൽ ജക്കാർത്ത ഏഷ്യാഡിൽ 1500 മീറ്ററിൽ ചാമ്പ്യൻ, 800 മീറ്റർ വെള്ളിമെഡൽ എന്നിവ നേടി. ഇതിനിടയിൽ അർജുന അവാർഡ് ജേതാവുമായി. 2019 ൽ ജി വി രാജ, ജിമ്മി ജോർജ്, വി.പി സത്യൻ അവാർഡുകൾക്കുടമയായി.