ന്യൂഡൽഹി: വേനൽ അവധികാല ഓൺലൈൻ ക്ലാസുകൾ നിരോധിച്ച് ഡൽഹി സർക്കാർ.സ്വകാര്യ സ്‌കൂളുകളിൽ അവധിക്കാല ഓൺലൈൻ ക്ലാസുകളാണ് സർക്കാർ വിലക്കിയത്.

ഏപ്രിൽ 20 മുതൽ ജൂൺ 9 വരെയാണ് വേനൽ അവധി. കോവിഡ് പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്‌കൂളുകളിലെ വേനൽ അവധി സർക്കാർ നേരത്തെ തന്നെ പുനഃക്രമീകരിച്ചിരുന്നു. സർക്കാർ സ്‌കൂളുകളിലെ അവധിക്കാല ഓൺലൈൻ ക്ലാസുകളും നേരത്തെ നിരോധിച്ചിരുന്നു.