കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സർക്കാർ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓൺലൈൻ ഗെയിമുകൾ ചൂതാട്ടപരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

കേരള ഗെയിമിങ് ആക്ടിന്റെ പരിധിയിൽ ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളിൽ ഉൾപ്പെടുത്തി.ഇതു ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ കോടിതിയെ സമീപിച്ചത്. റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്ന് ഹർജിക്കാർ വാദിച്ചു.

വിവിധ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്പനികളുടെ ഹർജി അനുവദിച്ചത്. ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകൾ സംസ്ഥാനത്ത് വർധിക്കുകയാണെന്ന് സർക്കാർ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്ന വാദം കോടതി അംഗീകരിച്ചില്ല.