ആലുവ: കൊലപാതക ശ്രമം, കവർച്ച മുതലായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂർ പൊതിയക്കര പയ്യപ്പിള്ളി വീട്ടിൽ ഷൈജോ (35) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2016 ൽ ചെങ്ങമനാടും, 2018,19 വർഷങ്ങളിൽ പാലക്കാട് ജില്ലയിലെ വാളയാർ, പാലക്കാട് റെയിൽവെ പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ച കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഡിസംബറിൽ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സേവ്യർ എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇപ്പോൾ കാപ്പ ചുമത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 48 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 35 പേരെ നാട് കടത്തി.