മലപ്പുറം: മലപ്പുറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഓർക്കിഡ് ആശുപത്രിയുടെ വിൽപ്പന വിവാദത്തിലേക്ക്. 14 വർഷമായി യതൊരു ലാഭമോ മുതലോ കിട്ടാതെ കാത്തിരിക്കുന്ന 4400 ഓളം ഓഹരി ഉടമകൾ അറിയാതെയാണ് അതീവ രഹസ്യമായി ആശുപത്രി കൈമാറ്റം നടക്കുന്നതെന്നാണ് പരാതി.

മലപ്പുറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഓർക്കിഡിന്റെ ഉടമ നിരവധി പേരിൽ നിന്നും വലിയ തുക ലാഭ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചിരുന്നുവെന്നു. തുടർന്ന് ഇദ്ദേഹം തുക തിരിച്ച് നൽക്കാൻ പറ്റാത്ത തരത്തിലുള്ള ഗുരുതര സാമ്പത്തിക പ്രതിസന്ധി വന്ന് ചേർന്നതിനാൽ 14വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഉടമ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓർക്കിഡിന് ആശുപത്രിക്കു പുറമെ ടെക്സ്റ്റയിൽസുകൾ, വില്ല പ്രൊജക്റ്റ്, എസ്റ്റേറ്റ്, സിമന്റ് ഫാക്ടറി ഉൾപ്പെടെ 24 സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.

ലാഭ വാഗ്ദാനം ചെയ്തു 10,000 ൽ കൂടുതൽ വ്യക്തികളിൽ നിന്നായി 100 കോടി രൂപക്ക് മുകളിൽ തുക നിക്ഷേപം വാങ്ങിയിരുന്നു. നിക്ഷേപം നൽകിയവരിൽ പലരും ഉടമ ആത്മഹത്യ ചെയ്തതോടെ കോടതിയെ സമീപിച്ചു. ഇതോടെ ഇവരുടേത് മാത്രം രഹസ്യമായി ബന്ധുകൾ സെറ്റിൽ ചെയ്തു. കൂടാതെ ബന്ധുകൾ 23 സ്ഥാപനങ്ങൾ വിറ്റു വായ്പ നൽക്കിയ തുകയുടെ മുതലിന്റെ 40% നൽകാം എന്ന വ്യവസ്ഥ തയ്യാറാക്കി അംഗീകരിച്ച 5000 ത്തോളം നിക്ഷേപകരിൽ നിന്നും ഒപ്പ് വെച്ചുനൽക്കി ചെക്ക്, എഗ്രിമെന്റ് എന്നിവ തിരിച്ചു വാങ്ങി തുടർ നിയമ നടപടിക്ക് പോവില്ലെന്ന ഉടമ്പടി ഉണ്ടാക്കി സെറ്റിൽ ചെയ്തു.

ബാക്കിയുള്ള നിക്ഷേപകർക്ക് വായ്പ നൽകിയ തുകയുടെ 40% തുക കണക്കാക്കി മലപ്പുറത്തെ ഓർക്കിഡ് ഹോസ്പിറ്റൽ ഓഹരി നൽക്കാം എന്ന വാഗ്ദാനം നൽകി. ഇതോടെ 14 വർഷം മുമ്പുള്ള ഓർക്കിഡുമായുള്ള വിവാദം താൽകാലികമായി അവസാനിച്ചു. എന്നാൽ 14 വർഷമായി ആശുപത്രി നടത്തുന്ന ആത്മാഹത്യ ചെയ്ത വ്യക്തിയുടെ അടുത്ത ആറംഗ കുടുംബം 4400 ഷെയർ ഹോൾഡേഴ്സിനു യാതൊരു ലാഭ വിഹിതവും നൽകിയിട്ടില്ല. നൽകിയ തുകയുടെ 40% മടക്കി നൽകുകയോ ചെയ്തിട്ടില്ല.

ഇതിനിടയിൽ അതീവ രഹസ്യമായി 33.5 കോടി രൂപക്ക് വിൽപ്പന കരാർ ഒപ്പ് വെച്ചത്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനും അബ്ദുസമദ് പൂക്കോട്ടൂർ ട്രസ്റ്റ് ചെയർമാനുമായുള്ള സമിതിയാണ് വാങ്ങുന്നത്. ചില ഉന്നതരുടെ കള്ളപ്പണം വെളിപ്പിക്കാനായാണ് ഈ ആശുപത്രി വാങ്ങുന്നത് എന്ന ആരോപണവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. 50 കോടി രൂപയുടെ പദ്ധതിയാണ് പുതിയ ടീം ആശുപത്രിക്കായി കാണുന്നത്. പുതുതായി 25 ലക്ഷം രൂപയുടെ ഓഹരി പിരിവും വ്യാപകമായി തുടങ്ങിയിട്ടുണ്ട്.

നിലവിലെ ഓർക്കിഡ് ആശുപത്രി ഓഹരി വാഗ്ദാനം ചെയ്തു വഞ്ചി താരയവർ ഗവർണർ, മുഖ്യമന്ത്രി, ക്രൈംബ്രാഞ്ച് മേധാവി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാനപ്രതിപക്ഷ നേതാവ്, എന്നിവർക്ക് പരാതി നൽകുമെന്നും പറയുന്നു. യാതൊരു നിയമ പ്രകാരമുള്ള സർക്കാർ അനുമതിയും വാങ്ങാതെ 17% വാർഷിക ലാഭ വിഹിതവും അഞ്ചു മുതൽ ആറു വർഷത്തിനുള്ളിൽ പണം തിരികെ നൽക്കാം എന്ന വാഗ്ദാനത്തോടെ വ്യാപകമായി 25 ലക്ഷം രൂപയുടെ ഷെയർ പിരിവും തുടങ്ങിയിട്ടുണ്ടെന്നും പരാതിയുണ്ട്.

അതേ സമയം ഓർക്കിഡ് നിക്ഷേപ പദ്ധതിയിൽ പണം നഷ്ടമായവർക്ക് കേവലം 40% മുതൽ തുകക്ക് അർഹരായ നിലവിലുള്ള 4400 ഷെയർ ഹോൾഡേഴ്സ് അറിയാതെ വഞ്ചിതരായ ആശുപത്രി രഹസ്യ വിൽപ്പന. വീണ്ടും ആശുപത്രിക്ക് ഷെയർ പിരിവ് ആരംഭിക്കുന്നത് ചതിയാകുമെന്ന ഭയവും നാട്ടുകാർക്കുണ്ട്.