തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ഉണ്ടാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം. ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. യുഡിഎഫ് 85 സീറ്റിലധികം നേടി ഭരത്തിലെത്തുമെന്നും ലീഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പിഎംഎ സലാമിന്റെ പ്രതികരണം

'മുഴുവൻ സീറ്റിലും വിജയിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ സീറ്റ് ഒഴികെ ബാക്കിയെല്ലാം കിട്ടും.കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുകിട്ടും. അതിൽ ഒന്ന് താനൂരാണ്. താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകളിൽ വിജയം ഉറപ്പ്.

ഗുരുവായൂരിലെ വോട്ടർമാർ സ്ഥാനാർത്ഥിയെ മനസറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോൾ മനസിലാവും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസിലാക്കി, മുസ്ലിം ലീഗിനെ പോലൊരു പാർട്ടിയെ കൂടാതെ നിലനിൽപ്പില്ലെന്ന് മനസിലാക്കിയാണ് സിപിഐഎം ലീഗിനെ ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം വൃഥാവിലാണ്.

മഞ്ചേശ്വരത്തും കാസർഗോഡും ലീഗ് വിജയിക്കുക തന്നെ ചെയ്യും. സിപിഐഎം -ബിജെപി അന്തർധാരയുണ്ടെങ്കിലും മഞ്ചേശ്വരത്ത് തോൽക്കുമെന്ന് ഭയമില്ല. കേരളത്തിൽ ആകമാനമുള്ളതാണ് സിപി ഐഎം-ബിജെപി അന്തർധാര. എങ്കിൽ പോലും യുഡിഎഫ് വിജയിക്കും. യുഡിഎഫിന് 85 ൽ കൂടുതൽ സീറ്റുകൾ ലഭിക്കും