തിരുവനന്തപുരം: വെഞ്ഞാറമൂട് കോൺഗ്രസ് ചെയ്തത് ആർ എസ് എസ് മോഡൽ കൊലപാതകമെന്ന് സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ. മരിച്ചവരെപ്പോലും അപമാനിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നു.ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് കോൺഗ്രസുകാർ.അക്രമ രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.

വെഞ്ഞാറമൂട്ടിൽ കൊല ചെയ്യപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട മിഥിരാജിന്റെയും ഹഖ് മുഹമ്മദിന്റെയും വീടുകൾ അദ്ദേഹം സന്ദർശിച്ചു.