ന്യൂഡൽഹി: കോവിഡ് നേരിടുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തിൽ കടുത്ത വിമർശനങ്ങളും പ്രധാനമന്ത്രി കേൾക്കേണ്ടി വന്നു. ആർഎസ്എസ് നേതാക്കൾ അടക്കം കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. ഇതോടെ പ്രതിരോധം തീർത്ത് പ്രധാനമന്ത്രി രംഗത്തെത്തി. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ വാക്‌സീൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുൻപോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 577 കുട്ടികൾ അനാഥരായെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 577 കുട്ടികളുടെ രക്ഷിതാക്കൾ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നത്. 55 ദിവസത്തിനിടെയുള്ള കണക്കാണിത്.

രാജ്യത്ത് 2.08 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് രാവിലെ പുറത്തുവന്ന വിവരം. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേർ കോവിഡ് മൂലം മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേർക്കാണ്. 2,95,955 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി.ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതിൽ 2,43,50,816 പേർ രോഗമുക്തി നേടി.

വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവിൽ 24,95,591 പേരാണ് ചികിത്സയിലുള്ളത്.ഒടുവിലത്തെ കണക്ക് അനുസരിച്ച് 20,06,62,456 പേർ വാക്സിൻ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 34,285പേർക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേർ രോഗമുക്തരായി. 468 പേരാണ് മരിച്ചത്. 3,06,652 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 24,136പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,176പേർ രോഗമുക്തരായി. 601പേർ മരിച്ചു.

3,14,368 പേരാണ് ചികിത്സയിലുള്ളത്. 52,18,768 പേർ ഇതുവരെ രോഗമുക്തരായി. 90,340 പേരാണ് മരിച്ചത്.കർണാടകയിൽ 22,758 പേർക്ക് കൂടി രോഗം ബാധിച്ചു. 38,224പേർ രോഗമുക്തരായി. 588 പേർ മരിച്ചു. ആന്ധ്രയിൽ 15,284 പേർക്ക് രോഗം ബാധിച്ചപ്പോൾ 20,917പേർ രോഗമുക്തരായി.106 പേരാണ് മരിച്ചത്.