കൊയിലാണ്ടി : ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം. ഗവർണറുടെ എസ്‌കോർട്ട് വാഹനത്തിലെ ഫയർ ആൻഡ് റസ്‌ക്യൂ വാഹനത്ത്തിന്റെ പിറകിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലെക്ക് പോകുകയായിരുന്നു ഗവർണറുടെ വാഹന വ്യൂഹം. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച ഏഴ് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിൽ ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർവാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം.