തിരുവനന്തപുരം:ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാം സ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്ത ണ മെന്നാവശ്യപ്പെട്ട് മന്ത്രി എകെ ബാലന് കമൽ കത്ത് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്ത മാകുന്നു. നിരവധി പേരാണ് കമലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. മുതിർ ന്ന കോൺഗ്രസ്സ് നേതാവ് പന്തളം സുധാകരനും കമലിനെ വിമർശിച്ച് രംഗത്തെത്തി. കമലിന്റെ യോ ഭരണകക്ഷിയുടെയോ തറവാട്ടുസ്വത്തല്ല ചലച്ചിത്ര അക്കാദമി എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂ ടെ പന്തളം സുധാകരൻ വ്യക്തമാക്കി.അടൂർ ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയും പോലുള്ളവർ നയിച്ച് പ്രശസ്ഥമായ ചലച്ചിത്രഅക്കാഡമിയുടെ അന്തസ്സുവീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണരൂപം

സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാഡമി

അർഹതയും യോഗ്യതയുമുള്ള തൊഴിൽ രഹിതരായ യുവാക്കൾ ഉള്ളപ്പോൾ ഭരണകക്ഷിയുടെ മാത്രം റിക്രൂട്ടിങ് സെന്ററായി അക്കാഡമിയെ അധ:പ്പതിപ്പിക്കാനുള്ള ചെയർമാൻ കമലിന്റ നീക്കം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.ഇടതുപക്ഷ സ്ഥാപനമായി അക്കാഡമിയെ മാറ്റുന്നതിന് ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാന്റ ശുപാ ർശഹീനവും ചട്ടലംഘനവും ആണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാ പനങ്ങൾ ഏതെങ്കിലും പക്ഷം നോക്കിയല്ല നിയമനം നടത്തുന്നത്. നിയമസഭ പാസ്സാക്കിയ നിയ മത്തിന്റ അടിസ്ഥാനത്തിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചലച്ചിത്രകാരനായ കമൽ ഇങ്ങനെ പാർട്ടി അടിമയായി സർക്കാർ സ്വയംഭരണ സ്ഥാപനമായ ചലച്ചിത്ര അക്കാഡമിയുടെ അന്തസ്സുതകർക്കാൻ കൂട്ടുനിന്നതു ശരിയായില്ല.ഇടതല്ലാത്ത തൊഴിൽ രഹിതരെ വഴിയാധാര മാക്കുന്നതാണോ നിങ്ങളുടെ നയം?സ്വജനപക്ഷപാതത്തിലൂടെ സർക്കാർ ചട്ടങ്ങൾ ലംഘിച്ച കമലിനെ പുറത്താക്കി കൂടുതൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. അടൂർ ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയുംപോലുള്ളവർ നയിച്ച് പ്രശസ്ഥമായ ചലച്ചി ത്രഅക്കാഡമിയുടെ അന്തസ്സുവീണ്ടെടുക്കണം , ഇതുപൊതുജനങ്ങളുടെ വിയർപ്പിന്റ വിഹിതം കൂടിയാണ്, എന്റയോ കമലിന്റയോ ഭരണകക്ഷിയുടെയോ തറവാട്ടുസ്വത്തല്ലന്നറിയുക.