കൊച്ചി: കർഷക സമരത്തെ വിമർശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമെന്ന് നടി പാർവ്വതി തിരുവോത്ത്. കർഷകർക്കൊപ്പം നിൽക്കുന്നതല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പറ്റില്ലെന്നും പാർവ്വതി പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പാർവ്വതി കർഷകസമരത്തിനോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

എല്ലാ തീരിയിലും താൻ കർഷകരുടെ കൂടെയാണ്... സമരത്തിന്റെ കൂടെയാണ്.അതിൽ തനിക്ക് മറ്റൊരു വശം കാണാനില്ല.തത്ത പറയുന്നത് പോലെ കോപ്പി പേസ്റ്റ് ചെയ്ത് താരങ്ങൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്യുന്നത് അസഹനീയമായതും വളരെ മ്ലേഛമായിട്ടുള്ളതുമായ പെരുമാറ്റമാണെന്നും പാർവ്വതി കുറ്റപ്പെടുത്തി.ഇന്ത്യ എഗൈൻസ്റ്റ് പ്രൊപ്പഗാൻഡ എന്ന സെലിബ്രിറ്റികൾ ഹാഷ്ടാഗ് ഇടുമ്പോൾ തിരിച്ച് അവരോടാണ് പറയേണ്ടത് നിങ്ങൾ ചെയ്യുന്നതാണ് പ്രൊപ്പഗാൻഡ എന്ന്. അവരുടെ പ്രവൃത്തി പ്രൊപ്പഗാൻഡയുടെ ഭാഗമായാണെന്ന് പകൽപോലെ വ്യക്തമാണെന്നും പാർവ്വതി വ്യക്തമാക്കി.