ലോക്ക്ഡൗണിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് യുവതാരങ്ങളുടെ വർക്കൗട്ട് ചിത്രങ്ങളാണ്. പൃഥ്വിരാജും ടൊവിനോയുമാണ് ഇക്കൂട്ടത്തിൽ മുന്നിൽ. പൃഥ്വിരാജും ടൊവിനോയും മത്സരിച്ചാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ അവരുടെ വഴിയിൽ നടി പാർവതിയും എത്തിയിരിക്കുകയാണ്. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

റിങ്ങിൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും മികച്ച കയ്യടിയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഇനി ഏത് താരമായിരിക്കും വർക്കൗട്ട് വീഡിയോയുമായി വരിക എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനിടെ താരത്തിന്റെ സീക്രട്ട് ടാറ്റുവിനെക്കുറിച്ച് അന്വേഷിക്കുന്നവരും നിരവധിയാണ്. രണ്ട് കൈകളിലുമായാണ് താരം പച്ച കുത്തിയിരിക്കുന്നത്. ഇത് എന്താണ് എന്നാണ് ഒരു വിഭാഗത്തിന് അറിയേണ്ടത്. അടുത്തിടെ നടി റിമ കല്ലിങ്കലിനൊപ്പം സൈക്ലിങ്ങിന് പോയതിന്റെ ചിത്രവും പാർവതി പോസ്റ്റ് ചെയ്തിരുന്നു.