തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോർജ്. കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം.ഏഷ്യാനെറ്റ് ന്യൂസിന്റെ കേരള പൊളിറ്റിക്കൽ ലീഗിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പി സി ജോർജ് ചെന്നിത്തലയെ അഭിനന്ദിച്ചത്. ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും പിസി ജോർജ്ജ് മുന്നറിയിപ്പ് നൽകി.

അതേസമയം തെരഞ്ഞെടുപ്പിൽ താൻ പുഞ്ഞാറിലോ പാലായിലോ മത്സരിക്കുമെന്നും പിസി ജോർജ്ജ് വ്യക്തമാക്കി