ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിലിൽ അധികാരത്തിലേറിയ ഡിഎംകെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന എക്സൈസ് തീരുവയിൽ നിന്ന് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ കുറച്ചതാണ് ബജറ്റിലെ പ്രധാന ജനകീയ പ്രഖ്യാപനം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പെട്രോളിനുള്ള എക്സൈസ് തീരുവ കുറച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ത്യാഗരാജൻ തമിഴ്‌നാട് സർക്കാരിന്റെ ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണം നടത്തിയത്.

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ യോഗ്യരായ കുടുംബങ്ങളിലെ വനിതാ അംഗങ്ങൾക്ക് ആയിരം രൂപ പ്രതിമാസ സഹായം ബജറ്റിൽ പ്രഖ്യാപിച്ചു.കോയമ്പത്തൂരിൽ 500 ഏക്കറിൽ പ്രതിരോധ വ്യവസായ പാർക്ക് പ്രഖ്യാപിച്ചു. ഇതിന് 3000 കോടിയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.സ്ത്രീ ബസ് യാത്രികർക്ക് സബ്സിഡി നൽകുന്നതിന് 703 കോടിയുടെ ഗ്രാൻഡ്,അടുത്ത പത്ത് വർഷത്തിൽ തമിഴ്‌നാട്ടിൽ വൻതോതിൽ വൃക്ഷത്തൈ നടീൽ പദ്ധതി നടപ്പാക്കും.സെക്ട്രട്ടേറിയറ്റിലും മറ്റുവകുപ്പുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി തുടരാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തും എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ