ചേർത്തല: ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേൽ വർഗീസ് ചെറിയാന്റെ മകൾ കാസിയ മേരിചെറിയാൻ (22)ആണ് മരിച്ചത്. കോളേജിലെ അഞ്ചാം വർഷ ഫാംഡി വിദ്യാർത്ഥിനിയാണ്.

തിങ്കളാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം മുറിയിൽ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നൽകുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടിൽ പോയി തിരികെ ഹോസ്റ്റലിലെത്തിയത്.

കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് ചേർത്തല പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.