ഗൂഗിൽ ഡോക്യുമെന്റ് തുറക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇ-മെയിൽ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്.

എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അക്കൗണ്ടിലേതുൾപ്പെടെയുള്ള സ്വകര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കും.
ഈ വൈറസ് നിങ്ങളുടെ അക്കൗണ്ടിനെ മാത്രമല്ല ബാധിക്കുക. ആർക്കൊക്കെ മെയിൽ അയച്ചിട്ടുണ്ടോ അവരുടെയൊക്കെ അഡ്രസുകളിലേക്ക് ഈ മെയിൽ ഓട്ടോമാറ്റി ആയി ഫോർവേർഡ് ചെയ്യപ്പെടും.

ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷമാണ് ഈ വൈറസ് ബാധിത സന്ദേശം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ന്യുയോർക്കിലെ പല മാധ്യമ പ്രവർത്തകർക്കും ഇത്തരത്തിലുള്ള ഇ മെയിൽ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാക്കർമാരുടെ കൈകളിലെത്തും.