വിവാ​ഹ ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത തിരയുകയാണ് പുതുതലമുറ. ഇപ്പോഴിതാ, മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ വൈശാലിയിലെ ഋഷ്യശൃം​ഗനും വൈശാലിയുമായി മാറിയിരിക്കുകയാണ് അഭിജിത്ത് ജിത്തുവും മായയും. 1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയാണ് ഈ ജോടികൾ. മിഥുൻ ശാർക്കരയുടെ ആശയത്തിന് അഭിജിത്ത് ജിത്തുവും മായയും തയ്യാറായതോടെയാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് യാഥാർത്ഥ്യമായത്.

വ്യത്യസ്ത ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിലും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഫോട്ടോയുടെ അടിയിൽ കമന്റുകളുമായി എത്തുന്നത്.