വൈശാലി ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ട്രോൾ മഴയും. സലീംകുമാറിനെയും മാമുക്കോയയേയും സുരാജ് വെഞ്ഞാറമ്മൂടിനെയും ഋഷ്യശൃം​ഗനായി മാറ്റിയപ്പോൾ വൈശാലിയായ ഫിലോമിനക്കാണ് കയ്യടി കൂടുതൽ. കഴിഞ്ഞ ​​ദിവസം വൈറലായ അഭിജിത്ത് ജിത്തുവിന്റെയും മായയുടെയും ഫോട്ടോഷൂട്ടാണ് ഇക്കുറി ട്രോളന്മാരുടെ ഇരയായത്.

1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയായിരുന്നു അഭിജിത്ത് ജിത്തുവും മായയും. മിഥുൻ ശാർക്കരയുടെ ആശയത്തിന് അഭിജിത്ത് ജിത്തുവും മായയും തയ്യാറായതോടെയാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് യാഥാർത്ഥ്യമായത്.

വ്യത്യസ്ത ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിലും വൈറലായിരുന്നു. നിരവധി പേരാണ് ഫോട്ടോയുടെ അടിയിൽ കമന്റുകളുമായി എത്തുന്നത്. അതിന് പിന്നാലെയാണ് ട്രോൾ മഴ പെയ്യാൻ തുടങ്ങിയത്.

വൈശാലി സിനിമയിലേതുപോലെ വേഷം ധരിച്ചാണ് ഇരുവരേയും കാണുന്നത്. കാഷായ വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് തലമുടി ഉയർത്തിക്കെട്ടിയാണ് വൈശാലി എത്തുന്നത്.

 

മുഷിഞ്ഞ വേഷവും മുടിയും താടിയും നാട്ടിയ ഋഷ്യശ്യം​ഗനും സിനിമയോട് നീതി പുലർത്തുന്നുണ്ട്. പുഴക്കരയിൽവച്ച് ഇരുവരും ആദ്യമായി കാണുന്നതു മുതലാണ് ചിത്രങ്ങൾ.

 

ഫോട്ടോ​ഗ്രാഫർ മിഥുൻ ശാർക്കരയാണ് മനോഹരമായ ഫോട്ടോഷൂട്ട് പകർത്തിയത്. അദ്ദേഹത്തിന്റേതു തന്നെയാണ് ആശയം.

സുകീഷ് കോസ്റ്റ്യുംസ് ഒരുക്കിയിരിക്കുന്നത്. ഭരതന്റെ ക്ലാസിക് ഷോട്ടുകൾ പകർത്താനും മിഥുൻ ശ്രമം നടത്തിയിട്ടുണ്ട്. വൈശാലി സിനിമയെ ആസ്പദമാക്കി ഫോട്ടോഷൂട്ട് ഒരുക്കണമെന്ന ആശയം തോന്നിയപ്പോൾ അത് യാഥാർത്ഥ്യമാക്കാൻ സു​ഹൃത്തുക്കൾ മുന്നോട്ടുവരുകയായിരുന്നു എന്നാണ് മിഥുൻ പറയുന്നത്.