കൊല്ലം: വാഹാനാപകടത്തിൽ രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. കൊല്ലം ഉറുകുന്ന് സ്വദേശികളായി ശ്രുതി (11) കെസിയ (13)എന്നിവരാണ് മരിച്ചത്. തെന്മല ഉറുകുന്നിൽ പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞാണ് കുട്ടികൾ മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ മരിച്ച ശ്രുതിയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.