കൊല്ലം: പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ കേരളത്തിന്റെ വികസനം പടവലങ്ങപോലെ താഴോട്ടെന്നു യൂത്ത് കോൺഗ്രസ്. വികസനം താഴോട്ടെങ്കിലും അഴിമതിവളർച്ച മുകളിലോട്ട് തന്നെയാണന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതീകാത്മകമായി പടവലങ്ങയും ഏന്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. പടവലങ്ങപോലെ താഴോട്ടുള്ള വികസനം ചൂണ്ടിക്കാട്ടി പിണറായിക്ക് ക്ലിഫ് പടവലങ്ങ അയച്ചുകൊടുത്തു.

പി.എസ്.സി.യെ നോക്കുകുത്തിയാക്കി 3 ലക്ഷം വരുന്ന ഉദ്യോഗാർത്ഥികളെ ഈ സർക്കാർ വഞ്ചിച്ചു. വാളയാറിലെ അമ്മ നീതിക്കായി പോരാടുന്നത് ഇന്നാട്ടിലെ കുട്ടികൾക്കും സ്ത്രീകൾക്കും പരിരക്ഷ നഷ്ടപ്പെട്ടതിനാലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ സാങ്കേതമായി, തൊഴിൽ രഹിതരായ ലക്ഷങ്ങൾ തൊഴിലിനായി അലയുമ്പോൾ പിൻവാതിൽ നിയമനതത്തിലൂടെ ഇഷ്ടാക്കരെ നിയമിക്കുന്നു. എൽ.ഡി.എഫ്. ജനവിരുദ്ധ മുന്നണിയായിക്കഴിഞ്ഞുവെന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അധ്യക്ഷനായി. നവാസ് റഷാദി, ഒബി രാജേഷ്, കൗശിക് എം ദാസ്, ഹർഷാദ് മുതിരപറമ്പ്, മുബാറക് മുസ്തഫ