കോഴിക്കോട്: സംവരണ സമുദായങ്ങളോട് കേരള സർക്കാർ ചെയ്തത് കടുത്ത അനീതിയാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. അഴിമതിയിൽ ആടി ഉലയുന്ന സംസ്ഥാന സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംലടനകൾക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലിം ലീ​ഗ് ഉണ്ടാകും. വർഗീയതയല്ല സാമൂഹ്യനീതിയാണ് ഇത്. ഒറ്റക്കെട്ടായി യു.ഡി.എഫ് തെരെഞ്ഞെടുപ്പ് നേരിടും. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റുണ്ടാകില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.