തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.

പ്ലസ് വൺ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത്. പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ അധ്യയനവർഷം നടന്നത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാത്രമാണ് നടന്നത്. ബാക്കി ക്ലാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. എന്നാൽ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വൺന്റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.

പ്ലസ് വൺ പരീക്ഷ നടത്താതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്‌നം. പ്രതിസന്ധി മറികടക്കാൻ പല തരം വഴികൾ തേടുകയാണ് വിദ്യാഭ്യാസവകുപ്പ്.