ന്യൂഡൽഹി: സർക്കാർ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ വിവിധ മന്ത്രായലങ്ങളിലെ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര, കാബിനറ്റ് സെക്രട്ടറി രീജീവ് ഗൗബ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി യോഗം ചേർന്നിരുന്നു.