ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ വെള്ളിയാഴ്ച അദ്ദേഹത്തിന് ആശംസകൾ നേർന്ന് 71,000 മൺചിരാതുകൾ തെളിച്ച് വാരാണസിയിലെ ജനങ്ങൾ. സന്ധ്യക്കാണ് ജനങ്ങൾ മൺചിരാതുകൾ തെളിയിച്ച് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ അദ്ദേഹത്തിന്റെ 71-ാം ജന്മദിനത്തിൽ 71,000 മൺചിരാതുകളാണ് ജനങ്ങൾ തെളിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്് മൂന്ന് ആഴ്‌ച്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരുന്നത്. ഒറ്റ ദിവസത്തെ കൊറോണ പ്രതിരോധ വാക്സിനേഷൻ രണ്ട് കോടി കടത്തിയാണ് രാജ്യം പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനം നൽകിയത്.