ന്യൂഡൽഹി: 2021 വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ട്വിറ്ററിലൂടെയാണ് അദ്ദേഹം അവാർഡ് നേടിയവരെ അഭിനന്ദിച്ചത്.ആരോഗ്യ പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടവരെ അഭിനന്ദിക്കുന്ന അവാർഡ് ദാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

കൊറോണപ്രതിരോധത്തിൽ ഏർപ്പെട്ടർക്ക് അംഗീകാരം നൽകുകയാണ് ഹെൽത്ത് ഗിരി അവാർഡിന്റെ ലക്ഷ്യം.ഇന്ത്യാ ടുഡേയാണ് ഹെൽത്ത് ഗിരി പുരസ്‌ക്കാരം നൽകുന്നത്.

കെറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയപ്പോൾ വ്യക്തികളും സംഘടനകളും അവസരോചിതമായി പെരുമാറി മാതൃക കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾ കൊറോണയ്ക്കെതിരായ പോരാട്ടത്തെ ശക്തിപ്പടുത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇവരെ ആദരിക്കുന്ന ഇന്ത്യാ ടുഡേയുടെ പ്രവൃത്തി പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി കുറിച്ചു.