ന്യൂഡൽഹി: മനുഷ്യാവകാശ വിഷയങ്ങളിൽ ചിലതിൽ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയപരമായി ലാഭ-നഷ്ട കണ്ണുകളിലൂടെ മനുഷ്യാവകാശങ്ങളെ ചിലർ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്നും മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങളിൽ ചിലത് മാത്രമാണ് ചിലർ കാണുന്നത്, എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്. ഇത്തരത്തിൽ മനുഷ്യാവകാശ വിഷയത്തിൽ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ചിലർ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ചായ തന്നെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.