രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ തട്ടാത്തമുക്ക് കുഴിപ്പള്ളിൽ അനൂപിന് (23) ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി 35 വർഷം കഠിന തടവും 3,05,000 രൂപ പിഴയും വിധിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ 2016 മേയിലാണ് അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളെ അപമാനിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കു മേൽ ചുമത്തിയത്. പിഴത്തുകയിൽ ഒരു ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിനു നൽകണമെന്നും വിധിയിലുണ്ട്